• December 23, 2024

യുഎസിലെ അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് commonapp.org എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം.

രാജ്യത്തെ 97 യൂണിവേഴ്സിറ്റികളും കോളേജുകളും ഈ കേന്ദ്രീകൃത അപേക്ഷ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഈ സൗകര്യം വഴി അപേക്ഷ നൽകാം.

വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം വ്യക്തി – കുടുംബ വിവരങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, യോഗ്യത പരീക്ഷകളിലെ സ്കോർ വിവരങ്ങൾ, പാഠ്യേതര സംബന്ധിയായ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തണം. ലഭ്യമായ പട്ടികയിൽ നിന്നും മുൻഗണന ക്രമത്തിൽ വേണ്ട സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് നൽകണം. മുൻ അധ്യാപകരുടെയും മറ്റും റെക്കമെന്റേഷൻ ലെറ്ററുകളും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *