• December 23, 2024

ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ യുകെയുടെ നാഷണൽ അക്കാദമിയായി പരിഗണിക്കപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി കരിയറിന്റെ തുടക്കത്തിലും തുടർച്ചാ ഘട്ടത്തിലുമുള്ള ഗവേഷകർക്കായി നൽകുന്ന ഇന്നവേഷൻ ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ (FCDO) പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ പോളിസി സംബന്ധമായ ഗവേഷണങ്ങളെയാണ് പരിഗണിക്കുന്നത്. യുകെയിലെ ശാസ്ത്ര, സാങ്കേതിക, നവീകരണ വിഭാഗത്തിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ബ്രിട്ടീഷ് അക്കാദമി പ്രവർത്തിക്കുന്നത്.

മൂന്ന് വ്യത്യസ്ത മേഖലകളിലെ ഗവേഷണമാണ് ഇത്തവണ ഫെലോഷിപ്പിന് പരിഗണിക്കുന്നത്. 1)ഇന്ത്യ 2) ആഫ്രിക്കയിലെ ഊർജ്ജപ്രസരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും രാഷ്ട്രീയം 3)ആഫ്രിക്കൻ പൗരനും ഗവൺമെന്റും തമ്മിലുള്ള ബന്ധത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക് എന്നിവയാണ് ഗവേഷണ മേഖലകൾ. ജൂലൈ 26ന് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 2024 നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും. 1,20,000 പൗണ്ട് (ഒന്നേകാൽ കോടി രൂപയോളം) പരമാവധി ഫെലോഷിപ്പ് തുക.

Leave a Reply

Your email address will not be published. Required fields are marked *