ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു.
ലാസ്റ്റ് ജനറേഷന്‍ ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഒരാഴ്ച മുഴുവന്‍ പ്രതിഷേധം തുടരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഏറെക്കുറെ താറുമാറായി. എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ തുടര്‍ച്ചയായ ഖനനവും ഉപയോഗവും മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാണന്ന് സംഘം ആരോപിക്കുന്നു.
വിമാനത്താവളത്തിലെ പ്രതിസന്ധി സമൂഹ മാധ്യമത്തിലൂടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. അപ്രതീക്ഷിത സമരം രാജ്യത്തെ വ്യോമഗതാഗതത്തെ ആകമാനം ബാധിച്ചു.
മാന്ദ്യത്തിൽ നിന്ന് പതിയെ കരകയറാൻ ജർമനി ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ വീണ്ടും രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.