• July 7, 2025

– ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിൻ്റേത്
-യുഎസ് എട്ടാം സ്ഥാനത്ത്

ന്യൂഡൽഹി: ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 82-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യൻ പൗരന്‍മാര്‍ക്ക് 58 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭ്യമായതോടെ ആണിത്. ഇന്‍ഡോനേഷ്യ, മാലിദ്വീപ്, തായ്ലന്‍ഡ് തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ റാങ്കിംഗ് സെനഗലിനും താജിക്കിസ്ഥാനിനും ഒപ്പമാണ്.

195 രാജ്യങ്ങളിലേക്ക് ഫ്രീ വിസ സിംഗപ്പൂർ പൗരൻമാർക്ക് അനുവദിച്ചിട്ടുണ്ട്. ഇതാണ് സിംഗപ്പൂരിനെ ഒന്നാമതെത്തിച്ചത്. 5 രാജ്യങ്ങൾ രണ്ടാം സ്ഥാനത്തുണ്ട്. 192 രാജ്യങ്ങളിലേക്ക് ഫ്രീ വിസ ഇവർക്ക് അനുവദിച്ചിട്ടുണ്ട്. ജർമനി, ഇറ്റലി, സ്പെയിൻ, ജപ്പാൻ, ഫ്രാൻസ് എന്നിവയാണ് 2 -ാം സ്ഥാനത്തുള്ള രാജ്യങ്ങൾ.

ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു. അവരുടെ പാസ്‌പോര്‍ട്ടുകള്‍ 191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു.

ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്കൊപ്പം യുകെ നാലാം സ്ഥാനത്താണ്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പാക്കിസ്ഥാന്‍ 100-ാം സ്ഥാനത്താണ്. പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 33 രാജ്യങ്ങളിലേക്ക് ഫ്രീ പ്രവേശനം നല്‍കുന്നു. 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസയില്ലാത്ത പ്രവേശനം സാധ്യമായ അഫ്ഗാനിസ്ഥാനാണ് പട്ടികയുടെ ഏറ്റവും താഴെയുള്ളത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്‍കുന്ന ഡാറ്റയില്‍ നിന്നാണ് ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗ് സൂചിക തയ്യാറാക്കുന്നത്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *