അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മത്സരങ്ങൾ മേയ്ദാൻ റെയ്സ്കോഴ്സിലാണ് നടക്കുക.
വേൾഡ് കപ്പിന്റെ ഭാഗമായ ഫെസ്റ്റിവ് ഫ്രൈഡേ നവംബർ 8നും ഫാഷൻ ഫ്രൈഡേ ജനുവരി 24 നും നടക്കും. പ്രാദേശിക കുതിരകൾക്കും വിദേശത്തു നിന്ന് എത്തുന്ന കുതിരകൾക്കും പ്രത്യേകം അവസരങ്ങൾ നൽകുന്നതിന് വേൾഡ് കപ്പിൽ ഇത്തവണ 2 ദിവസം അധികമായുണ്ടാകും.
ദുബായ് റേസിങ് ക്ലബ് ചെയർമാൻ ഷെയ്ഖ് റാഷെദ് ബിൻ ദൽമൂക്ക് അൽ മക്തൂം ഉൾപ്പെടെയുള്ളവർ ടൂർണമെന്റിന്റെ ഭാഗമാകും.