ഓഗസ്റ്റിൽ 3 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ അബുദാബിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്.
അബുദാബിയിൽ നിന്ന് നേരിട്ട് മംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവയാണ് മൂന്ന് റൂട്ടുകൾ. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ എല്ലാ ദിവസവും, അബുദാബി-തിരുച്ചിറപ്പള്ളി റൂട്ടിൽ ആഴ്ചയിൽ 4 ദിവസവും, അബുദാബി-കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസവും സർവീസ് ഉണ്ടാകും. 330 ദിർഹം മുതലാണ് ടിക്കറ്റ് റേറ്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ വിമാനങ്ങൾ കൂടി വരുന്നതോടെ അബുദാബിക്കും 13 ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ പ്രതിവാരം 89 ഡയറക്ട് ഫ്ലെെറ്റുകൾ ഉണ്ടാകും.
ഗൾഫിനും ഇന്ത്യക്കും ഇടയിൽ ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ ഒന്നാണ് അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്.