കോഴിക്കോട്: യുഎസ് ആരോഗ്യ വകുപ്പിന് കീഴിൽ ജോർജിയ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി മീനാക്ഷി മേനോൻ.
മനശാസ്ത്ര മേഖലയിൽ ഗവേഷണത്തിനാണ് 1.09 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചത്. കോഴിക്കോട് കല്ലായി സ്വദേശിനി. പ്രകാശ് മേനോനും വി. കെ. ശ്രീജയുമാണ് മാതാപിതാക്കൾ.
നിലവിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻ്റർ ഫോർ ബ്രെയിൻ റിസർച്ചിൽ ഗവേഷണം നടത്തുകയാണ് മീനാക്ഷി മേനോൻ.