• December 23, 2024
  • എല്ലാ സംവരണവും അവസാനിപ്പിക്കണമെന്ന് ആവശ്യം

ധാക്ക: ബം​ഗ്ലാദേശിൽ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു.

ഇന്റർനെറ്റിന് നിയന്ത്രണം ഏർ‌പ്പെടുത്തി. സർക്കാരിന്റെ ഔദ്യോ​ഗിക ടിവി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബം​ഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം അതിജാഗ്രതാ നിർദേശം നൽകി.
സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം.

ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എല്ലാ വിധ സംവരണവും ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾ സമ്പൂർണ മെറിറ്റ് മാനദണ്ഡമാകണമെന്ന ആവശ്യത്തിലേക്ക് നീങ്ങുകയാണ്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *