• April 4, 2025

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22% ശമ്പള വർധനയെന്ന സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെ 18 മാസമായി തുടർന്ന് …

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ ഈയിനത്തിൽ ചെലവിടുമ്പോൾ അതിൽ ഏറിയ പങ്കും വിദേശ യാത്രകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻപ് ഇന്ത്യക്കാരുടെ ഇഷ്ട വിദേശ ഡെസ്റ്റിനേഷൻ യൂറോപ്പ് ആയിരുന്ന …

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി. ബാങ്കിന്റെ ദക്ഷിണേഷ്യ, സിംഗപ്പൂർ, മലേഷ്യ, മിഡിൽ ഈസ്റ്റ്, യുകെ മേഖലകളിലെ ക്രെഡിറ്റ് മാനേജ്‌മെന്റിന്റെയും  അസറ്റ് മാനേജ്‌മെന്റിന്റെയും  ചുമതല അദ്ദേഹം വഹിക്കും.

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് ‘കൊട്ടക് ഫാല്‍ക്കണ്‍’ എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു. യുഎഇയിലെ പേയ്‌മെന്റുകള്‍ക്കായി കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്, ഡൈനിങ്, തുടങ്ങിയവയിൽ …

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് ഔട്ട്പാസ് (എമർജൻസി സർട്ടിഫിക്കറ്റ്) നേരിട്ടു വാങ്ങാം.

ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ വിദേശ നിക്ഷേപം ആകർഷിക്കാൻ സൗദി അറേബ്യ

ഹോട്ടലുകളും റിസോർട്ടുകളും ആരംഭിക്കാനുള്ള ലൈസൻസ് ഫീ ഒഴിവാക്കാൻ തീരുമാനം

ഓസ്ട്രേലിയയിൽ സംസ്ഥാന മന്ത്രിയായി മലയാളിയുടെ ചരിത്ര നേട്ടം

പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി.

കുടിയേറ്റ നയം മാറ്റം: കാനഡയിലെ വിദേശ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കുടിയേറ്റ നിയമത്തിലെ മാറ്റം മൂലം നാടുകടത്തൽ ഭീഷണി നേരിടുന്ന 70000ത്തിലധികം വിദേശ വിദ്യാ‍ർത്ഥികൾ കാനഡയിൽ പ്രതിഷേധത്തിൽ.  രാജ്യത്ത് സ്ഥിര താമസത്തിനുള്ള അപേക്ഷകരിൽ 25 ശതമാനത്തോളം കുറവ് വരുത്താൻ ലക്ഷ്യമിട്ടാണ് സർക്കാർ തീരുമാനം.

യു.എ.ഇ യാത്രക്കാര്‍ക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് പുറത്തിറക്കി കൊട്ടക്

കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, ടൂറിസം തുടങ്ങിയ അതുവ്യമായ അനുഭവങ്ങളില്‍ 100ലധികം ഓഫറുകള്‍ ലഭിക്കും ആദ്യമായി യാത്രചെയ്യുന്നവരുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 2000 രൂപവരെ ലാഭം കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു